രണ്ടുതരത്തിൽ നിങ്ങൾക്ക് മാർക്കറ്റ്ഫീഡ് ആപ്ലിക്കേഷൻ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്, ഒന്ന് ആപ്ലിക്കേഷനിലൂടെ ( ഗൂഗിൾ പ്ലേ സബ്സ്ക്രിപ്ഷൻ, എല്ലാ മാസവും തുടർച്ചയായി ഓട്ടോമാറ്റിക്കായി സബ്സ്ക്രിപ്ഷൻ പുതുക്കുന്നതാണ് ) മറ്റൊന്ന് ഞങ്ങളുടെ വെബ്സൈറ്റ് വഴിയുമാണ്.


ഗൂഗിൾ പ്ലേ അഥവാ ആപ്ലിക്കേഷനിലൂടെ സബ്സ്ക്രൈബ് ചെയ്യുവാൻ നിങ്ങളുടെ പക്കൽ ഇന്റർനാഷണൽ പെയ്മെന്റ് ആക്ടീവ് ആയിട്ടുള്ള ഒരു ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അത്യാവശ്യമാണ്. തുടർച്ചയായി എല്ലാമാസവും സബ്സ്ക്രിപ്ഷൻ തന്നെത്താനെ ആക്ടീവ് ആകുന്നതാണ്. തുടക്കത്തിൽ ആദ്യത്തെ ഏഴുദിവസം ഒരു ഫ്രീ ആയിട്ടുള്ള ട്രയൽ പിരീഡ് ആണ് ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ഈടാക്കുന്നതാണ്.


 വെബ്സൈറ്റിലൂടെ ആപ്ലിക്കേഷൻ സബ്സ്ക്രൈബ് ചെയ്യുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക http://store.marketfeed.app/


ഒരുമാസം, മൂന്നുമാസം, ആറുമാസം അല്ലെങ്കിൽ ഒരു വർഷത്തേക്ക്, നിങ്ങളുടെ താൽപര്യാർത്ഥം അപ്ലിക്കേഷൻ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്. വെബ്സൈറ്റിലൂടെ സബ്സ്ക്രൈബ് ചെയ്യുമ്പോൾ പണം ഈടാക്കുന്നതിനുമുൻപ് കിട്ടുന്ന ഏഴുദിവസത്തെ ഫ്രീ ട്രയൽ ലഭ്യമല്ല, പകരം ആദ്യം തന്നെ പണം ഈടാക്കുകയും ശേഷം നിങ്ങളുടെ സബ്സ്ക്രിപ്ഷൻന് ഒപ്പം ഏഴുദിവസം കൂടുതൽ നൽകുകയും ചെയ്യുന്നു. ആദ്യത്തെ ഏഴുദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്കൊരു ക്യാൻസലേഷൻ റിക്വസ്റ്റ് അയക്കാവുന്നതാണ്, അങ്ങനെയെങ്കിൽ നിങ്ങൾ അടച്ച മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നതാണ്


വെബ്സൈറ്റിലൂടെ സബ്സ്ക്രൈബ് ചെയ്യുമ്പോൾ ഇത് ഒരൊറ്റ തവണയുള്ള പെയ്മെന്റ് മാത്രമാണ്

ഓട്ടോമാറ്റിക് ആയിട്ട് സബ്സ്ക്രിപ്ഷൻ പുതുക്കുന്നത് അല്ല


വെബ്സൈറ്റിലൂടെ സബ്സ്ക്രൈബ് ചെയ്യുവാൻ ചുവടെ കൊടുത്തിട്ടുള്ള സ്റ്റെപ്പുകൾ ഫോളോ ചെയ്യുക


നിങ്ങൾക്ക് അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുത്തതിനു ശേഷം "Subscribe" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക



അടുത്ത പേജിൽ നിങ്ങളുടെ പേഴ്സണൽ വിശദാംശങ്ങൾ ടൈപ്പ് ചെയ്തു കൊടുക്കുക, ശേഷം "Subscribe" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക



ഏതെങ്കിലും ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ പേയ്മെന്റ് ഉപയോഗിച്ച് നിങ്ങൾക്ക് പണമടയ്ക്കാവുന്നതാണ്


നിങ്ങൾ തിരഞ്ഞെടുത്ത പേയ്‌മെന്റ് രീതി തിരഞ്ഞെടുത്ത ശേഷം, പേയ്‌മെന്റ് പൂർത്തിയാക്കാൻ “pay” ഐക്കണിൽ ക്ലിക്കു ചെയ്യുക.


വിജയകരമായ പേയ്‌മെന്റിന് ശേഷം, നിങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ 10 മുതൽ 15 മിനിറ്റിനുള്ളിൽ സജീവമാകുന്നതാണ് . ഇത് സജീവമാകുന്നില്ലെങ്കിൽ, ദയവായി ലോഗ്ഔട്ട് ചെയ്ത് വീണ്ടും ലോഗിൻ ചെയ്യുക. ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നില്ലെങ്കിൽ, [email protected] ൽ നിങ്ങൾക്ക് പിന്തുണാ ടീമുമായി ബന്ധപ്പെടാവുന്നതാണ് .