ഓപ്ഷൻ സെല്ലിങ്ങ്നു വേണ്ടിയുള്ള മിനിമം ക്യാപിറ്റൽ റിക്വയർമെന്റ് എത്രയാണ്?

ഏറ്റവും ചുരുങ്ങിയത് മുപ്പതിനായിരം ( 30000 ) രൂപയെങ്കിലും അത്യാവശ്യമാണ്, പക്ഷേ ഞങ്ങളുടെ അഭിപ്രായത്തിൽ 50000 രൂപയെങ്കിലും ഡീമാറ്റ് അക്കൗണ്ടിൽ കരുതുന്നത് ഉത്തമമാണ്.


ചുരുങ്ങി എത്ര രൂപ ലാഭം എല്ലാമാസവും ഉണ്ടാക്കാൻ കഴിയും?

ഇവിടെ നമ്മൾ വളരെ സേഫ് ആയിട്ടുള്ള വളരെ ചെറിയ റിസ്ക് മാത്രമുള്ള ട്രെയിനുകളിൽ ആയിരിക്കും കയറുന്നു ഉണ്ടാവുക. ആയതുകൊണ്ട്, പ്രതിമാസം ചുരുങ്ങിയത് നാല് മുതൽ ആറ് ശതമാനം (4-6%) ലാഭം വരെ ആണ് ഇവിടെ  പ്രതീക്ഷിക്കാവുന്നത്. നിങ്ങൾ എടുക്കുന്ന റിസ്ക്നു അനുപാതമായി ലാഭം കൂട്ടുകയും കുറയ്ക്കാവുന്നതും ആണ്.


എന്തെങ്കിലും സാഹചര്യവശാൽ ക്ലാസ് അറ്റൻഡ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ വീഡിയോ റെക്കോർഡിങ് കിട്ടുമോ?

എല്ലാ ക്ലാസ്സുകളും ലൈവ് ആയിട്ടാണ് നടക്കുന്നത്, ശനി ഞായർ എന്നീ ദിവസങ്ങളിലെ ക്ലാസുകൾ റെക്കോർഡ് ചെയ്യുന്നതല്ല. ചൊവ്വ വ്യാഴം ദിവസങ്ങളിലെ ലൈവ് ട്രേഡിങ് സെഷൻസിന്റെ വീഡിയോസ് റെക്കോർഡ് ചെയ്യുന്നതാണ്. ജോലിത്തിരക്ക് മൂലമോ മറ്റെന്തെങ്കിലും കാരണവശാൽ ചൊവ്വ വ്യാഴം ദിവസങ്ങളിലെ ക്ലാസ്സുകൾ മിസ്സ് ആവുകയാണെങ്കിൽ റെക്കോർഡിങ് അയച്ചുതരുന്നതാണ്


ഏതുതരം കോൺട്രാക്റ്റുകളിൽ ആണ് ട്രേഡ് ചെയ്യുന്നത്?

ഇൻഡക്സ് ഓപ്ഷൻ കോൺട്രാക്ട് കളിലാണ് ട്രേഡ് ചെയ്യുന്നത്. നിഫ്റ്റി50 യിലും ബാങ്ക് നിഫ്റ്റിയിലും ആഴ്ചതോറും അവസാനിക്കുന്ന വീക്കിലി എക്സ്പയറി കോൺട്രാക്ട് കളിലാണ് ട്രേഡ് ചെയ്യുന്നത്.


ഓപ്ഷൻസ് ട്രേഡ് ചെയ്യുന്നത് എത്രത്തോളം സേഫ് ആണ്?

വളരെ ചെറിയ റിസ്ക് മാത്രമുള്ള വളരെ സേഫ് ആയിട്ടുള്ള ട്രേഡുകളിലേക്ക് ആണ് നമ്മൾ കയറുന്നത്


വർക്ക്ഷോപ്പ് അറ്റൻഡ് ചെയ്തു കഴിഞ്ഞാൽ എപ്പോൾ മുതൽക്കാണ് ലാഭമുണ്ടാക്കാൻ കഴിയുക?

ഇതുവരെ വർക്ക് ഷോപ്പ് അറ്റൻഡ് ചെയ്തിട്ടുള്ള എല്ലാവരും ലാഭത്തോടുകൂടെയാണ് ട്രേഡിൽ നിന്നും എക്സിറ്റ് ആയിട്ടുള്ളത്. എല്ലാ ആഴ്ചയിലും ലാഭം പ്രതീക്ഷിക്കാവുന്നതാണ്.


വർക്ഷോപ്പ് അറ്റൻഡ് ചെയ്യുന്നതിന് മുൻപായി സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ എന്തൊക്കെയാണ്?

സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചുള്ള അടിസ്ഥാന പരമായ അറിവ് അത്യാവശ്യമാണ് മാത്രമല്ല ഫ്യൂച്ചേഴ്സ്  ആൻഡ് ഓപ്ഷൻസിനെ കുറിച്ചുള്ള അടിസ്ഥാനപരമായ അറിവും അത്യാവശ്യമാണ്. യൂട്യൂബ് ലക്ച്ചർ  സീരീസിലെ ആദ്യത്തെ അഞ്ച് മുതൽ പത്ത് വരെയുള്ള വീഡിയോകൾ കാണുക ആണെങ്കിൽ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചുള്ള അടിസ്ഥാന പരമായ അറിവ് നേടാവുന്നതാണ് മാത്രമല്ല പ്ലേ ലിസ്റ്റിൽ നിന്നും ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് ന്റെ 16 വീഡിയോകൾ അടങ്ങുന്ന പ്ലേ ലിസ്റ്റിലെ ആദ്യത്തെ രണ്ട് മൂന്ന് വീഡിയോകൾ കാണുകയാണെങ്കിൽ അതിനെക്കുറിച്ചുള്ള അടിസ്ഥാനപരമായ അറിവും നേടാവുന്നതാണ്.

play list: https://www.youtube.com/watch?v=cF-4zwVLE0k&list=PLu8zOjAkv2ywr4JHfUSZ86yMyY1xstOR8


കോഴ്സ് ഫീസ് എത്ര രൂപയാണ്, കൂപ്പൺ കോഡ് എന്താണ്, എങ്ങനെയാണ് കോഴ്സിലേക്ക് ജോയിൻ ചെയ്യുക?

9999 രൂപയാണ് ഫീസ്. breakout.army എന്ന നമ്മളുടെ വെബ്സൈറ്റിലൂടെ ഓൺലൈനായാണ് സീറ്റ് ബുക്ക് ചെയ്യേണ്ടത്. കൂപ്പൺ കോഡ് ഒന്നും applicable അല്ല. നെറ്റ് ബാങ്കിംഗ് ക്രെഡിറ്റ് അഥവാ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ UPI ട്രാൻസാക്ഷൻസ് ഉപയോഗിച്ച് സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്

https://fundfolio.freshdesk.com/en/support/solutions/articles/82000517894-എങ്ങനെയാണ്-വർക്ക്-ഷോപ്പിലേക്ക്-ജോയിൻ-ചെയ്യുക-സീറ്റ്‌-ബുക്കിങ്-


നേരിട്ടുള്ള ഓഫ്‌ലൈൻ ക്ലാസുകൾ കൊടുക്കുന്നുണ്ടോ?

ഇല്ല, ഇതൊരു ഓൺലൈൻ വർക്ഷോപ്പ് ആണ്. ഈ കോവിഡ് പ്രതിസന്ധിയിൽ ഓൺലൈൻ വർക്ഷോപ്പുകൾ ആണ് ഉത്തമം. ആരും എങ്ങോട്ടും യാത്ര ചെയ്യേണ്ടതില്ല, എവിടെ നിന്നു വേണമെങ്കിലും ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാവുന്നതാണ്.