വർക്ക്ഷോപ്പ് ഓൺലൈനിലൂടെ ആണ് നടത്തുന്നത് ആയതിനാൽ നല്ല ഒരു സ്റ്റേബിൾ ഇന്റർനെറ്റ് കണക്ഷൻ അത്യാവശ്യമാണ്, ZOOM അപ്ലിക്കേഷൻ നിങ്ങളുടെ ഡിവൈസിൽ ഇൻസ്റ്റാൾ ചെയ്തു വെക്കേണ്ടതാണ്, മാത്രമല്ല ബ്രേക്ക്ഔട്ട് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈമെയിൽ ഐഡി ഉപയോഗിച്ച് ZOOM ലേക്ക് ലോഗിൻ ചെയ്തു വെക്കേണ്ടതാണ്.
ഒരു ലോട്ട് ഓപ്ഷൻ സെല്ല് ചെയ്യുവാനായി ചുരുങ്ങിയത് മുപ്പതിനായിരം (30000) രൂപയെങ്കിലും അത്യാവശ്യമാണ്, FNO സെക്മെന്റ് ആക്ടിവേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇല്ലായെങ്കിൽ FNO സെക്മെന്റ് ആക്ടിവേറ്റ് ചെയ്യേണ്ടതാണ്.
സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചുള്ള അടിസ്ഥാനപരമായ അറിവ് അത്യാവശ്യമാണ്, യൂട്യൂബ് ലെക്ചർ സീരീസിലെ ആദ്യത്തെ അഞ്ച് മുതൽ പത്ത് വരെയുള്ള വീഡിയോകൾ കാണുകയാണെങ്കിൽ അടിസ്ഥാനപരമായ അറിവ് നേടാവുന്നതാണ്. മാത്രമല്ല ഫ്യുചേഴ്സ് ആൻഡ് ഓപ്ഷൻസ് ന്റെ അടിസ്ഥാനപരമായ അറിവും അത്യാവശ്യമാണ്, ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ് പ്ലേലിസ്റ്റ്ലെ ആദ്യത്തെ രണ്ടോ മൂന്നോ വീഡിയോകൾ കാണുകയാണെങ്കിൽ അടിസ്ഥാന പരമായ അറിവ് നേടാൻ കഴിയുന്നതാണ്.
നിഫ്റ്റി 50 ബാങ്ക് നിഫ്റ്റി SGX നിഫ്റ്റി എന്നിവയെ കുറിച്ചുള്ള അറിവ് അത്യാവശ്യമാണ്.
ചുവടെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ ഫുച്ചേഴ്സ് ആൻഡ് ഓപ്ഷന്സ് പ്ലേലിസ്റ്റിലേക്ക് പോകുന്നതാണ്
https://www.youtube.com/watch?v=cF-4zwVLE0k&list=PLu8zOjAkv2ywr4JHfUSZ86yMyY1xstOR8